Thursday, March 28, 2024 3:44 pm

സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച് കോന്നി ഇക്കോടൂറിസം സെൻ്ററിലെ ഔഷധ സസ്യ ഉദ്യാനവും നക്ഷത്രവനവും

For full experience, Download our mobile application:
Get it on Google Play

കോന്നി : വിനോദ സഞ്ചാരികളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയാകർഷിക്കുകയാണ് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൻ്റെ കീഴിൽ കോന്നി ആനത്താവളത്തിൽ പ്രവർത്തിക്കുന്ന ഇക്കോടൂറിസം സെൻ്ററിലെ ഔഷധ സസ്യ ഉദ്യാനവും നക്ഷത്ര വനവും. ജന്മ നക്ഷത്ര സസ്യങ്ങളെ ഉൾകൊള്ളിച്ചുള്ള നക്ഷത്രവനമാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. 2012ലാണ് ദേശീയ ഔഷധ സസ്യബോർഡിൻ്റെ പദ്ധതി വനംവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് ഇത് പരിപാലിച്ച് പോകുന്നതും. ദശപുഷ്പങ്ങളിൽ തുടങ്ങി അഗസ്ത്യാർകൂടത്തിൽ കണ്ടുവരുന്ന ആരോഗ്യ പച്ച വരെയുള്ള 206ൽ അധികം ഔഷധ സസ്യങ്ങളാണ് ഔഷധ സസ്യ ഉദ്യാനത്തിൽ ഉള്ളത്.

Lok Sabha Elections 2024 - Kerala

സഞ്ചാരികളെ കൂടാതെ ബോട്ടണി വിദ്യാർത്ഥികളും ഗവേഷക വിദ്യാർത്ഥികളും ഇവിടം സന്ദർശിക്കുന്നുണ്ട്. അഗസ്ത്യ വനങ്ങളിൽ നിന്നും കുളത്തൂപുഴ മേഖലയിലെ വനത്തിൽ നിന്നും എത്തിച്ച അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെ പരിപാലിച്ച് വരുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ജന്മ നക്ഷ്രത്തിനും യോജിച്ച സസ്യങ്ങളുടെ പേരുകളും ഇതിൻ്റെ രാസനാമവും ഉപയോഗവും ഇവിടെ ബോർഡിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.

ത്രിഫല സസ്യങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക, ദശപുഷ്പങ്ങളായ ചെറുവ, മുക്കൂറ്റി, നിലപ്പന, കയ്യോന്നി, മുയൽ ചെവിയൻ, വിഷ്ണുക്രാന്തി, കറുക, പൂവാൻകറുത്തൽ, ഉഴിഞ്ഞ, തിരുനാളി ത്രികടുഫലങ്ങളായ തിപ്പലി, ഇഞ്ചി, കുരുമുളക് ത്രിഗന്ധങ്ങളായ അകിൽ, ചന്ദനം, രക്തചന്ദനം, രക്തചന്ദനം നിലമ്പൂർ കാടുകളിൽ കണ്ടുവരുന്ന സോമലത(സോമയാഗം,ശരീര വേദന,ആസ്മ), അഗസ്ത്യവനങ്ങളിൽ കണ്ടുവരുന്ന ആരോഗ്യ പച്ച(ആരോഗ്യ ദായക ഊർജം നൽകുന്നു), വിഷം, നീര് വേദന എന്നിവ അകറ്റുന്ന പുലിച്ചുവടി, പ്രമേഹത്തിനും അതിസാരത്തിനുമുള്ള വേങ്ങ, വിഷത്തിനുള്ള ചുവന്ന കയ്യോന്നി, ശിരോരോഗത്തിനുള്ള രുദ്രാക്ഷം, മൂത്രാശയരോഗത്തിനുള്ള നീർമ്മാതളം,ചുമയ്ക്കും ആസ്മയ്ക്കുമുള്ള യശങ്ക്, അതിസാരത്തിനും നേത്രരോഗത്തിനുമുള്ള പാച്ചോലി, ആമവാതത്തിനുള്ള സമുദ്രപച്ച, തെന്മല ചെന്തുരിണി വനമേഘലയിൽ കണ്ടുവരുന്ന അപൂർവ്വയിനം ചെങ്കുറിഞ്ഞി എന്നിലയും ഇവിടെ കണ്ടുവരുന്നുണ്ട്. കുറഞ്ഞ നാളുകൾകൊണ്ട് ഗവേഷക വിദ്യാർത്ഥികളുടെയും സഞ്ചാരികളുടെയും ശ്രദ്ധയാകർഷിക്കുവാനും പദ്ധതിക്ക് കഴിഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനദ്രോഹ ഭരണത്തിനെതിരെ ഭിന്നശേഷിക്കാര്‍ വോട്ടു ചെയ്യണം ; ഡി.എ.പി.സി

0
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്കുവേണ്ടി ജില്ലയിലുടനീളം പ്രചരണം...

സിദ്ധരാമയ്യയ്‌ക്കെതിരെ വ്യാജവാർത്ത ; അർണബ് ഗോസ്വാമിക്കെതിരെ കേസ്

0
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വാർത്തയുടെ പേരിൽ റിപബ്ലിക് ടി.വി ചീഫ്...

അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 89.95 ലക്ഷം രൂപ പിഴയിട്ടു

0
രാജ്യത്തെ അഞ്ച് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് മൊത്തം 89.95 ലക്ഷം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്‌നം തന്നെയാണ് : കെ മുരളീധരന്‍

0
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഇല്ലാത്തത് പ്രശ്‌നം തന്നെയാണെന്ന് തൃശൂരിലെ യുഡിഎഫ്...