അപകീർത്തി പ്രചരണം നടത്തിയെന്ന് പ്രഥമ അധ്യാപിക പരാതി നൽകി ; പോലീസ് വിളിപ്പിച്ച പ്യൂൺ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : അപകീർത്തി പ്രചരണം എന്ന പ്രഥമ അധ്യാപികയുടെ പരാതിയിൽ പോലീസ് വിളിപ്പിച്ച പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി ഊട്ടുപാറയിൽ ആണ് സംഭവം നടന്നത്. കൂടൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്യൂണായ വകയാർ മുതുപേഴുങ്കൽ മുന്നൂറു വേലിക്കൽ ബിജി (52) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഥമ അധ്യാപികയുടെ പരാതിയിൽ തണ്ണിത്തോട് പോലീസ് ആദ്യം വിളിപ്പിക്കുകയും പത്താം തീയതി ഹാജരാകണം എന്ന് നിർദേശിക്കുകയും ചെയ്തതിന് പിന്നാലെ വ്യാഴാഴ്ച മുതൽ ബെജിയെ കാണാതെയാവുകയായിരുന്നു. ബെജിയുടെ അനന്തരവൻ കോന്നി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം. പിന്നീട് ഊട്ടുപാറക്ക് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. കഴുത്തിൽ മുറുകിയ മുണ്ട് അയഞ്ഞ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ബെജി മുൻപ് ജോലി ചെയ്തിരുന്ന എലിമുള്ളുംപ്ലാക്കൽ സർക്കാർ സ്കൂളിലെ പ്രഥമ അധ്യാപിക ദിവസങ്ങൾക്കു മുൻപാണ് പോലീസിൽ പരാതി നൽകിയിരുന്നത്. തനിക്കെതിരെ അഴിമതി ആരോപിച്ച് വിദ്യാഭ്യാസ വകുപ്പിന് നിരന്തരം കത്തുകൾ അയച്ചിരുന്നത് ബെജി ആണെന്ന സംശയം പരാതിയിൽ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച പോലീസ് വിളിപ്പിച്ചപ്പോൾ ഈ വിവരം സമ്മതിച്ചതായാണ് സൂചന. വീണ്ടും സ്റ്റേഷനിൽ എത്തണം എന്ന നിർദേശം മാനസിക സംഘർഷം സൃഷ്‌ടിച്ചതായാണ് കണക്കാക്കുന്നത്. 2023 മുതൽ തനിക്ക് എതിരെ നീക്കങ്ങൾ ഉണ്ടെന്നും തന്റെ മകൻ ഭിന്ന ശേഷിക്കാരൻ ആണെന്ന് പറഞ്ഞ് പോലും അധിക്ഷേപം ഉണ്ടായെന്നും പരാതിക്കാരി പറയുന്നു. മരിച്ച ബെജി അവിവാഹിതനാണ്. സംസ്കാരം പിന്നീട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...