കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത കെ.കെ.ഉഷ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷ (81) അന്തരിച്ചു. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായിരുന്നു കെ കെ ഉഷ. 1961 ലാണ് അഭിഭാഷകയായി കെ കെ ഉഷ എന്‍ റോള്‍ ചെയ്തത്. 1979 ല്‍ ഗവണ്‍മെന്റ് പ്ലീഡറായി കേരള ഹൈക്കോടതിയില്‍ നിയമിതയായി. പിന്നീട് ജഡ്ജായും ഹൈക്കോടതിചീഫ് ജസ്റ്റിസ് ആയും 1991 ഫെബ്രുവരി മുതല്‍ 2001 ജൂലൈ മൂന്നുവരെ ജസ്റ്റിസ് കെ കെ ഉഷ സേവനം അനുഷ്ഠിച്ചു. 2000 മുതല്‍ 2001 വരെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസായി കെ കെ ഉഷ സേവനം അനുഷ്ടിച്ചത്.

കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായിരുന്നു കെ കെ ഉഷ. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച കെ കെ ഉഷ 2001 മുതല്‍ 2004 വരെ ഡല്‍ഹി കേന്ദ്രമായ കസ്റ്റംസ് എക്‌സൈസ് ആന്റ് സര്‍വ്വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബുണല്‍ പ്രസിഡന്റായിരുന്നു. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് വുമണ്‍ ലോയേഴ്‌സ് കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കെ കെ ഉഷ പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...