ആദ്യ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐ.എഫ്.എഫ്.പി) സംഘാടക സമിതി ഓഫീസ് തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആദ്യ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐ.എഫ്.എഫ്.പി) സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോത്സവം നാടിൻ്റെ സാംസ്കാരികോത്സവമായി മാറും. മേളയുടെ ഭാഗമായി ചലച്ചിത്രപ്രേമി കൂടിയായ താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ദിരാമണിയമ്മ, പി കെ അനീഷ്, ആർ സാബു, കെ ജാസിംകുട്ടി, അഡ്വ. എ സുരേഷ് കുമാർ, ശോഭ കെ മാത്യു, ആനി സജി, സി കെ അർജുനൻ, ജി വൈശാഖൻ, എം എസ് സുരേഷ്, എ ഗോകുലേന്ദ്രൻ, രഘുനാഥൻ ഉണ്ണിത്താൻ, സുധീർ രാജ്, തീയേറ്റർ ഉടമകൾ വ്യാപാരി പ്രതിനിധികൾ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്ര പ്രേമികൾക്ക് ഓൺലൈനിലും നേരിട്ടും രജിസ്റ്റർ ചെയ്യാനും വിവരങ്ങൾ അന്വേഷിക്കാനും സംഘാടകസമിതി ഓഫീസിൽ സൗകര്യം ഒരുക്കും. വിവിധ കമ്മറ്റികളുടെ പ്രവർത്തനത്തിനും ഏകോപനത്തിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. നാളെ (5/10/24) മുതൽ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ സംഘാടകസമിതി ഓഫീസ് പ്രവർത്തിക്കുമെന്ന് ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

ഡിജെ ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു

0
ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...