പ്രമാടം പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷൻ – കൊട്ടിപ്പിള്ളേത്ത് – ഐരെത്ത് വിള റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നതിന് 3.85 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷൻ – കൊട്ടിപ്പിള്ളേത്ത് – ഐരെത്ത് വിള റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നതിന് 3.85 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
പൂങ്കാവ്- കോന്നി റോഡിനെയും വി കോട്ടയം ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. വി കോട്ടയം വില്ലേജിലുള്ളവർക്ക് പ്രമാടം പഞ്ചായത്ത്‌ ഓഫിസ് ഭാഗത്തേക്ക്‌ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സുഗമമായി യാത്ര ചെയ്യാം. നിലവിൽ 3.80 മീറ്റർ വീതിയുള്ള റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസിന് നേരിട്ട് നിവേദനം നൽകിയിരുന്നു.

3.400 കിലോമീറ്റർ ദൂരമുള്ള പ്രമാടം പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷൻ – കൊട്ടിപ്പിള്ളേത്ത് – ഐരെത്ത് വിള റോഡ് 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബി.എം & ബി സി സാങ്കേതികവിദ്യയിലാണ് നിർമ്മിക്കുന്നത്.
റോഡിന്റെ വശങ്ങളിൽ ആവശ്യമായ ഇടത്ത് ഓടയും ഐറിഷ് ഓടയും വിഭാവനം ചെയ്തിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികളും റോഡ് സുരക്ഷാ പ്രവർത്തികളും ഒരുക്കുന്നുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല. നടപടിക്രമങ്ങൾ പാലിച്ചു പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽ എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....