വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി : ഓരോ നിയോജകമണ്ഡലത്തിലും 14 ടേബിളുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തി. വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളില്‍ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. തപാല്‍ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതും റാന്നിയില്‍ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സര്‍വര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഓര്‍ഡര്‍ പോര്‍ട്ടല്‍’ വഴിയാണ് ഉദ്യോഗസ്ഥരുടെ നിയമനം.
നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 28 നകം ഉദ്യോഗസ്ഥര്‍ ഉത്തരവ് കൈപ്പറ്റിയെന്ന് അതാത് ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 29നും മെയ് രണ്ടിനും കളക്ടറേറ്റില്‍ നടത്തും. ഉത്തരവ് ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...