അഴിമതി വേട്ടയ്ക്ക് പുതിയ കരുത്ത് ; 2002ന് ശേഷം ആദ്യമായി വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്‌കരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തിന് പുതിയ ദിശ നൽകാൻ കേരള വിജിലൻസ്. കാലാനുസൃത മാറ്റങ്ങൾ ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച വിജിലൻസ് മാന്വൽ പുറത്തിറക്കി. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം മാറിയ അഴിമതി രീതികൾ നേരിടാൻ കൂടുതൽ ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളാണ് പുതിയ മാന്വലിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 2002ന് ശേഷം ആദ്യമായാണ് വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഴിമതി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുതുക്കിയ മാന്വൽ മന്ത്രി പ്രകാശനം ചെയ്തത്. വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് മേധാവികളുടെ അവലോകന യോഗവും ഇതോടൊപ്പം നടന്നു.

ഡിജിറ്റൽ കാലഘട്ടത്തിൽ അഴിമതിയുടെ രീതികളിൽ വലിയ മാറ്റങ്ങൾ സംഭവിച്ച സാഹചര്യത്തിൽ അന്വേഷണ സംവിധാനങ്ങളും ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള ആധുനിക സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുതുക്കിയ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ്, പരിശീലനം, അന്വേഷണം, നിയമനടപടികൾ തുടങ്ങിയ മേഖലകളിൽ വ്യക്തമായ മാർഗനിർദേശങ്ങളാണ് പുതിയ മാന്വലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും അന്വേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...