സരയൂ മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി മായ വിശ്വനാഥ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ‘അമ്മ’ സംഘടനയ്ക്കുള്ളിൽ ഗുരുതര ആരോപണങ്ങളുമായി നടി മായ വിശ്വനാഥ് രംഗത്തെത്തി. സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ “സൈലന്റ് കില്ലർ പോയ്സൺ” സരയൂ മോഹനാണെന്നാണ് മായയുടെ വിമർശനം. സംഘടനയുടെ നേതൃത്വത്തിൽ മുൻപ് ആരംഭിച്ച ‘കുടുംബസംഗമം’ പരിപാടിയുമായി ബന്ധപ്പെട്ട് സരയൂ മോഹന്റെ ഭർത്താവ് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണം സംഘടനയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നുവെന്നും അവർ പറഞ്ഞു. ‘അമ്മ’യുടെ ഔദ്യോഗിക ഇമെയിലുകളും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളിൽ കൈക്കൊള്ളുന്ന അതീവ രഹസ്യ തീരുമാനങ്ങളും നിരന്തരം ഓൺലൈൻ മാധ്യമങ്ങളിലേക്ക് ചോർന്നുപോകുന്ന സാഹചര്യമുണ്ടെന്നും മായ വിശ്വനാഥ് ആരോപിച്ചു.

അതേസമയം ജനപ്രതിനിധിയായ രമേശ് പിഷാരടിയെ ശ്വേതാ മേനോൻ ‘പിഷു’ എന്ന് അഭിസംബോധന ചെയ്തത് പ്രോട്ടോക്കോൾ ലംഘനമാണെന്നും അത് അംഗീകരിക്കാനാകാത്ത രീതിയാണെന്നും മായ അഭിപ്രായപ്പെട്ടു. സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിന് പിന്നിൽ മോശം ഉദ്ദേശ്യമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിന്മാറിയ സംഭവത്തിലും ശ്വേതാ മേനോൻ അനാവശ്യ അജണ്ടകൾ നടപ്പാക്കിയിട്ടുണ്ടാകാമെന്ന സംശയവും മായ പ്രകടിപ്പിച്ചു. നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ യുവതലമുറ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കേണ്ട സമയമായെന്നാണ് അവരുടെ നിലപാട്. ‘സീ മലയാളം’ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് മായ വിശ്വനാഥ് ഈ ആരോപണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...