ഏഷ്യന്‍ കപ്പില്‍ ആദ്യം ജയം ഖത്തറിന്; ഇന്ത്യ ഇന്നിറങ്ങും

For full experience, Download our mobile application:
Get it on Google Play

ലുസൈല്‍ : ഏഷ്യന്‍കപ്പ് ഫുട്‌ബോളില്‍ മൂന്ന് ഗോള്‍ ജയത്തോടെ ഖത്തര്‍ പടയോട്ടം തുടങ്ങി. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലെബനനെ തോല്‍പ്പിച്ചു. അക്രം ആഫിഫിന്റെ ഇരട്ട ഗോളും (45,90+6) അല്‍മോയസ് അലിയുടെ (56) ഗോളുമാണ് വിജയമൊരുക്കിയത്. ആതിഥേയരും റാങ്കിങ്ങില്‍ ഏറെമുന്നിലുള്ളവരുമായ ഖത്തിറിനെതിരേ മികച്ച പോരാട്ടം നടത്തിയാണ് ലെബനന്‍ കീഴടങ്ങിയത്. ഓഫ്‌സൈഡ് കെണിയില്‍ ഖത്തറിനെ തളക്കാനായിരുന്നു ലെബനീസ് തന്ത്രം. കളിയുടെ ആറാംമിനിറ്റില്‍ തന്നെ അല്‍മോയസ് അലിയിലൂടെ ഖത്തര്‍ ഗോളടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അത് അസാധുവായി. പിന്നീടുംപലതവണ ഓഫ്‌സൈഡില്‍ കുരുങ്ങിയ ഖത്തറിന് ആദ്യ ഗോള്‍ കണ്ടെത്താന്‍ ആദ്യ പകുതിയുടെ അവസാന മിനിറ്റിന് വരെ കാത്തിരിക്കേണ്ടി വന്നു.

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഓസ്ട്രേലിയക്കെതിരേ അങ്കംകുറിച്ച് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. റാങ്കിങ്ങും ചരിത്രവും പരിഗണിക്കുമ്പോള്‍ ജയം ഇന്ത്യയുടെ അതിമോഹമാണ്. ബി ഗ്രൂപ്പിലെ പോരാട്ടത്തിന് വേദിയാകുന്നത് അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം. ഇന്ത്യന്‍സമയം ഇന്ന് ഉച്ചയ്ക്ക് 2.30-നാണ് കിക്കോഫ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...