മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു ; നാട്ടുകാരിൽ പരിഭ്രാന്തി

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : വീടുകളില്‍ വില്‍പ്പന നടത്തിയ മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം ചത്തു. കുറ്റിപ്പുറം നാഗപറമ്പില്‍ ആണ് സംഭവം. പൂച്ചകള്‍ ചത്തതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുകയായിരുന്നു. ഇയാളില്‍ നിന്നും മീന്‍ വാങ്ങിയ ഒരു സ്ത്രീ അടുത്ത് നിന്നിരുന്ന രണ്ട് പൂച്ചകള്‍ക്ക് ചെറിയ കഷ്ണം മീന്‍ ഇട്ട് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് കഴിച്ച രണ്ട് പൂച്ചകളും ഉടന്‍ ചത്തുവീണു.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ വില്‍പന തടയുകയും നേരത്തേ ഇയാളില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരമറിയിക്കുകയും ചെയ്‌തു. ആരും മീന്‍ ഇതിനോടകം ഭക്ഷിച്ചിരുന്നില്ല. കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫീസില്‍ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. ശേഷം മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഫലം നെഗറ്റീവ് ആയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...