പമ്പാ നദിയില്‍ 50,000 തനത് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മണിയാര്‍ ഡാമില്‍ നിര്‍വഹിച്ചു. കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 50,000 കുഞ്ഞുങ്ങളെയാണ് പമ്പാനദിയില്‍ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചെറുകോല്‍, കോഴഞ്ചരി, അയിരൂര്‍, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പമ്പ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതി നടപ്പാക്കുന്നത്.

അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ് തോമസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, ജൈവവൈവിധ്യ ബോര്‍ഡ് സയന്റിഫിക് ഓഫീസര്‍ ഡോ എന്‍. സുധീഷ്, ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. അഖില്‍, അസിസ്റ്റന്‍ഡ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ സി. രാജന്‍, എസ്. അനഘ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...