ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ മത്തി കേരള തീരത്ത് ലഭിച്ചുതുടങ്ങിയെന്നത് ആശ്വാസകരമായ വാര്‍ത്തയായിട്ടുണ്ടെങ്കിലും മത്സ്യ ലഭ്യതയിലെ കുറവും പ്രവര്‍ത്തനച്ചെലവിലെ വര്‍ധനയും വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. മത്തി, അയല തുടങ്ങിയ ജനപ്രിയ മത്സ്യങ്ങള്‍ക്ക് റെക്കോര്‍ഡ് വിലയാണ് വിപണിയില്‍. രണ്ടാഴ്ച മുമ്പ് 200 രൂപയ്ക്ക് ലഭിച്ചിരുന്ന മത്തി ഇപ്പോള്‍ കിലോയ്ക്ക് 380 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. മറ്റ് മത്സ്യങ്ങള്‍ക്കും കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെ വില കൂടിയിട്ടുണ്ട്. അയലയ്ക്ക് വലുപ്പത്തിനനുസരിച്ച് കിലോയ്ക്ക് 340 മുതല്‍ 380 രൂപവരെയാണ് വില.

മത്സ്യലഭ്യത കുറഞ്ഞത്, തൊഴിലാളി ക്ഷാമം, ഇന്ധനവില വര്‍ധിച്ചത് എന്നിവയാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളെന്ന് മത്സ്യത്തൊഴിലാളികളും വ്യാപാരികളും പറയുന്നു. ഡീസല്‍ വിലയിലെ വര്‍ധന മത്സ്യബന്ധന ബോട്ടുകളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥയും കടലില്‍ മത്സ്യം കുറഞ്ഞതും മത്സ്യബന്ധന യാത്രകളെ ബാധിക്കുന്നു. മുന്നറിയിപ്പുകള്‍ കാരണം പലപ്പോഴും ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ഇതോടെ വിപണിയിലേക്കെത്തുന്ന മത്സ്യത്തിന്റെ അളവ് കുറഞ്ഞതും വില കുതിക്കാന്‍ കാരണമായി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...