മീൻ വെള്ളം അത്ര മോശമല്ല, മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുകയാണ് ; വ്യാജ വാർത്തകൾക്ക് മറുപടിയുമായി എം മുകേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാജ വാർത്തകൾക്ക് മറുപടിയുമായി കൊല്ലം ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. ഏതു നിമിഷവും ഇത് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. മീൻ വെള്ളം ഒഴിച്ചു, പേപ്പർ വലിച്ചു കീറി, എംബ്ലം വച്ചും നിരവധി വ്യാജ വാർത്തകളാണ് സൃഷ്‌ടിക്കുന്നത്‌. അതിനെയെല്ലാം കൗണ്ടർ ചെയ്യാൻ സാധിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. ഈ വ്യാജ വാർത്ത ചെയ്ത ആളെ തിരിച്ചറിഞ്ഞു അവരുടെ വീട്ടിൽ പോയപ്പോൾ അവരുടെ മകൾ പറയുന്നത് മുകേഷ് എംഎൽഎ ചെയ്‌തത്‌ പോലെയുള്ള വികസനം ആരും ചെയ്‌തിട്ടില്ല. തന്റെ അച്ഛൻ മദ്യപിച്ചതിന്റെ പുറത്താണ് ഇത് ചെയ്തത്. അച്ഛൻ പറയുന്നത് തന്നെ കൊണ്ട് പറയിപ്പിച്ചതാണ് എതിർ സ്ഥാനാർഥിയെ പറ്റി ചീത്തയും പറഞ്ഞു. അതെല്ലാം ഞാൻ കട്ട് ചെയ്തു കളയാൻ പറഞ്ഞു. വ്യക്തിഹത്യ ചീപ്പ് ടെക്നിക്കുകൾ പാടില്ല. എൽഡിഎഫിന്റെ പ്രസക്തിയനുസരിച്ചാണ് വ്യാജ വാർത്തകൾ സൃഷ്‌ടിക്കുന്നത്‌. സൗഹൃദ മത്സരമാണ് ഞാൻ ആഗ്രഹിക്കുന്നത്.

വ്യാജവാർത്തകളെ ജനം പൂർണമായി തള്ളിക്കളയും. മീൻ വെള്ളം അത്ര മോശമല്ല. അത് മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുകയാണ് ചെയുന്നത്. കഴിഞ്ഞ ഇലക്ഷന് എന്നെ തോൽപ്പിക്കാനായി നേതാക്കൾ വന്ന് കടലിൽ ചാടിയതാണ്. എന്നിട്ടും ജനങ്ങൾ മറുപടി കൊടുത്തുവെന്നും മുകേഷ് പറഞ്ഞു. ഏതെങ്കിലും ഒരു പാർട്ടിക്ക് സഹായം ചെയ്തു എന്നറിഞ്ഞാൽ അവരുടെ പോസ്റ്റർ വലിച്ചുകീറുക, സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ ഇടുക ഒക്കെ ചെയ്യുന്നവരുണ്ട്. ചൂടിന്റെ കാഠിന്യം എത്രയാണെന്ന് പുറത്തുനിൽക്കുമ്പോൾ അറിയാൻ സാധിക്കുന്നുണ്ട്. സ്വന്തം ആരോ​ഗ്യംകൂടി എല്ലാവരും ശ്രദ്ധിക്കണം. മരണമല്ലെങ്കിൽ വിജയം വിജയം എന്നുള്ളതല്ല, ജീവിച്ചിരിക്കുമ്പോൾ വിജയംകാണുക എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...