മുത്തങ്ങാ ചെക്പോസ്റ്റിൽ വൻ ലഹരിവേട്ട

For full experience, Download our mobile application:
Get it on Google Play

വയനാട്: മുത്തങ്ങാ ചെക്പോസ്റ്റിൽ വൻ ലഹരിവേട്ട. പഞ്ചസാര ലോഡിന്റെ മറവിൽ ഒളിപ്പിച്ചു കടത്താൻ നോക്കിയ ഒരു കോടിയോളം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലേക്ക് എത്തിയ ലോറിയിൽ നിന്നാണ് 3600 കിലോഗ്രാം നിരോധിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. 246 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. ലോറി ഓടിച്ചിരുന്ന കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശി കനകരാജിനെ അറസ്റ്റ് ചെയ്തു.

ലോക്സഭ ഇലക്ഷൻ പ്രമാണിച്ച് ഉത്തര മേഖല ജോയിന്‍റ് എക്സൈസ് കമ്മീഷണർ പ്രദീപ് കുമാറിന്റെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് എക്സൈസ് ഇൻസ്‌പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിലുള്ള സംഘം പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പഞ്ചസാര ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. കർണാടകയിലെ ബിടുതിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തിക്കൊണ്ടു പോവുകയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ. പ്രിവന്റിവ് ഓഫീസർ ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പ്രതിയും വാഹനവും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലത്തായ് പോക്സോ കേസ് : പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു

0
കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു....

റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു

0
നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ...

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...