മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസ സഹായധനം അനുവദിച്ചതായി ഫിഷറീസ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ താങ്ങും തണലുമായി സമ്പാദ്യ സമാശ്വാസ പദ്ധതി സഹായധന വിതരണം തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാൻ അനുമതി നൽകിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പദ്ധതിക്കായി 20.94 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പദ്ധതി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നുണ്ടെന്ന് മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർമാർ ഉറപ്പാക്കണം എന്ന് മന്ത്രി നിര്‍ദേശിച്ചു.

പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളിൽ നിന്ന് പരമാവധി 1,500/- രൂപ വീതം ഗുണഭോക്തൃ വിഹിതം സമാഹരിക്കുകയും, മറൈൻ മേഖലയിലെ പഞ്ഞമാസങ്ങളായ മെയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഉള്‍നാടന്‍ മേഖലയിലെ പഞ്ഞമാസങ്ങളായ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ വിഹിതമായ 1,500/- രൂപ വീതം ചേർത്ത് ആകെ 4,500/- രൂപ ഗുണഭോക്താക്കൾക്ക് അനുവദിക്കുകയും ചെയ്യും. മറൈൻ ഗുണഭോക്താക്കൾക്കുള്ള തുക വിതരണം തുടങ്ങിയിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യമേഖലയിലെ ഗുണഭോക്താക്കൾക്കുള്ള തുക 2025 ജൂലൈ മാസത്തിൽ അനുവദിച്ചു നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...