മലമ്പുഴയിൽകാട്ടാനയുടെ മുന്നിൽപ്പെട്ട മത്സ്യത്തൊഴിലാളിക്ക് രക്ഷപ്പെടുന്നതിനിടെ പരിക്ക് ; താടിയെല്ലിന് പരിക്കേറ്റ് തൊഴിലാളി ചികിത്സയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട മത്സ്യത്തൊഴിലാളിക്ക് രക്ഷപ്പെടുന്നതിനിടെ പരിക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. ഡാമിലേക്ക് മീൻ പിടിക്കാൻ പോകുമ്പോഴാണ് ആനയുടെ മുന്നിൽ പെട്ടത്. പെട്ടെന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ചന്ദ്രൻ പാലക്കാട്‌ ജില്ലാ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.പത്തുമുതൽ മുപ്പതോളം ആനകൾ ഒന്നിച്ചാണ് മലമ്പുഴ അണക്കെട്ട് പ്രദേശത്ത് എത്തുന്നത്. മലമ്പുഴ അണക്കെട്ടിൽ കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്നത്‌ സ്ഥിരം കാഴ്‌ചയാണ്.

ജില്ലയില്‍ കാട്ടാനകളുടെ ആക്രമണങ്ങൾ പെരുകുകയാണ്‌. 20 മാസത്തില്‍ അട്ടപ്പാടിയില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം 17നാണ്‌ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങിയ ആഞ്ചക്കക്കൊമ്പ് ഊരിലെ കന്തസ്വാമി (40)യാണ്‌ കാട്ടാന ആക്രമണത്തിന്റെ അവസാന ഇര. ഇയാളെ ആന തുമ്പിക്കൈകൊണ്ട് തൂക്കിയെറിയുകയായിരുന്നു. 2023ൽ അട്ടപ്പാടിയില്‍ മാത്രം നാല് ജീവനുകൾ പൊലിഞ്ഞു. ജനുവരിയിൽ ഷോളയൂർ പഞ്ചായത്തിലെ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (46), ഫെബ്രുവരിയിൽ പുതൂർ താഴേ മുള്ളി ഊരിലെ നഞ്ചൻ (60) എന്നിവരും കൊല്ലപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...