മത്സ്യ തൊഴിലാളികള്‍ക്ക് വസ്ത്രങ്ങള്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

പന്തളം : പ്രളയ മുന്‍കരുതല്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്നും വള്ളങ്ങളുമായി പന്തളം എന്‍എസ്എസ് ഗേള്‍സ് ഹൈസ്‌കൂളില്‍ എത്തിയ മത്സ്യ തൊഴിലാളികള്‍ക്ക് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വസ്ത്രങ്ങള്‍ കൈമാറി. മത്സ്യ തൊഴിലാളി പ്രതിനിധിയായ അപ്പു വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. കുളനട റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ എത്തിച്ച വസ്ത്രങ്ങളാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ മന്ത്രി മത്സ്യതൊഴിലാളികള്‍ക്ക് കൈമാറിയത്.

പന്തളം റോട്ടറി ക്ലബ് പ്രസിഡന്റ് രാജീവ് വേണാട്, സെക്രട്ടറി ഷെമീം റാവുത്തര്‍, ഡയറക്ടര്‍മാരായ ഹരി ഭാവന, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് വസ്ത്രങ്ങള്‍ എത്തിച്ചത്. പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ. സതി, അടൂര്‍ ആര്‍ഡിഒ എസ് ഹരികുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ബീനാ എസ്. ഹനീഫ്, പന്തളം മുനിസിപ്പല്‍ അംഗങ്ങള്‍, കൊല്ലം ജില്ലയിലെ അഴീക്കല്‍, പുത്തന്‍തറ, നീണ്ടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ മത്സ്യ തൊഴിലാളികള്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...

സ്വദേശി ബ്രാൻഡുകൾക്ക് റെക്കോർഡ് നേട്ടം; ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി വിപണിയിൽ വൻ കുതിച്ചുചാട്ടം

0
ന്യൂഡല്‍ഹി: വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ....

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...