സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ജേര്‍ണലിസം കോഴ്സ്
പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന ഒരുവര്‍ഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്സിലേക്ക് 20 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ പരീക്ഷ മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവില്‍ ലഭിക്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പ്രായപരിധി 28 വയസ്സ്. www.icsets.org യില്‍ അപേക്ഷിക്കാം. ഫോണ്‍: 0471 2533272, ഇ-മെയില്‍: [email protected].

വിവിധ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കാം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായ കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വളര്‍ത്തല്‍, വാട്ടര്‍ ടാങ്ക് പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 17ന് മുമ്പ് ഗ്രാമപഞ്ചായത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0468 2350316.

മണ്‍പാത്രനിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും, ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉള്ളവരുമായ കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കും. അപേക്ഷയും അനുബന്ധരേഖകളും സെപ്തംബര്‍ 10ന് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫാറവും വിശദ വിവരവും www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 2429130.

ലൈഫ് ഭവന പദ്ധതി 14 വരെ അപേക്ഷിക്കാം
ലൈഫ് ഭവന നിര്‍മാണ പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഈ മാസം 14 വരെ www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020 ജൂലൈ ഒന്നിന് മുമ്പ് റേഷന്‍ കാര്‍ഡുള്ള ഭൂരഹിത, ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് അപേക്ഷ നല്‍കാം.

കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബാലസഭാ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ സമര നായിക/ നായകന്‍മാരുടെ വേഷം ധരിച്ചുള്ള ഫോട്ടോ മത്സരം, ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം എന്നിവയാണ് മത്സര ഇനങ്ങള്‍. മത്സരത്തിനുള്ള ഫോട്ടോ [email protected] ലേക്ക് ഓഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ചു വരെ അയയ്ക്കാം.ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം മത്സരം ഓഗസ്റ്റ് 15-ന് ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ 2.30 വരെ നടത്തും. മത്സരം സംബന്ധിച്ചിട്ടുള്ള വിശദാംശങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ബാലസഭ പത്തനംതിട്ട എന്ന എന്ന ഫേസ് ബുക്ക് പേജില്‍ ലഭ്യ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....