ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 5166 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആറ് താലൂക്കുകളിലെ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1607 കുടുംബങ്ങളിലെ 5166 പേര്‍ കഴിയുന്നു. ഇതില്‍ 2087 പുരുഷന്‍മാരും 2232 സ്ത്രീകളും 847 കുട്ടികളും ഉള്‍പ്പെടുന്നു. മാറ്റി പാര്‍പ്പിച്ചതില്‍ കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരും ഉള്‍പ്പെടും. മാറ്റി പാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 405 പേരാണ് ഉള്ളത്.

മല്ലപ്പള്ളി താലൂക്കില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 68 കുടുംബങ്ങളില്‍ നിന്നായി 235 പേരെയാണ് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 107 പുരുഷന്‍മാരും 85 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടും. മല്ലപ്പള്ളി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 34 പേരെയാണ് മാറ്റിതാമസിപ്പിച്ചത്.

തിരുവല്ല താലൂക്കില്‍ 84 ദുരിതാശ്വാസ ക്യാമ്പുകളിലായി 1104 കുടുംബങ്ങളില്‍ നിന്നായി 3628 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 1501 പുരുഷന്‍മാരും 1587 സ്ത്രീകളും 540 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കില്‍ 60 വയസിന് മുകളിലുള്ള 206 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.

കോഴഞ്ചേരി താലൂക്കില്‍ 20 ക്യാമ്പുകളിലായി 229 കുടുംബങ്ങളില്‍ നിന്നായി 710 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 269 പുരുഷന്‍മാരും 300 സ്ത്രീകളും 141 കുട്ടികളും ഉള്‍പ്പെടും. കോഴഞ്ചേരി താലൂക്കില്‍ മാറ്റിപാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 83 പേരും ഉണ്ട്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരെയും കോഴഞ്ചേരി താലൂക്കില്‍ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി.

റാന്നി താലൂക്കില്‍ നാല് ക്യാമ്പുകളിലായി 81 കുടുംബങ്ങളില്‍ നിന്നായി 227 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 75 പുരുഷന്‍മാരും 101 സ്ത്രീകളും 51 കുട്ടികളും ഉള്‍പ്പെടുന്നു. റാന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 13 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.

അടൂര്‍ താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 32 കുടുംബങ്ങളില്‍ നിന്നായി 99 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 37 പുരുഷന്‍മാരും 46 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടും. അടൂര്‍ താലൂക്കില്‍ 60 വയസിന് മുകളിലുള്ള 14 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

കോന്നി താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 93 കുടുംബങ്ങളില്‍പെട്ട 267 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 98 പുരുഷന്‍മാരും 113 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 55 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷാ ഘടന മാറ്റാൻ ഉന്നതാധികാര സമിതി; അധ്യക്ഷനായി നന്ദൻ നിലേകനി, വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാൻ പരീക്ഷാ നടത്തിപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...

കേരളത്തിന് ബാധ്യതയായി സർക്കാർ ഭരണം; വൈദ്യുതി പ്രതിസന്ധിക്കെതിരെ എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് ...

0
തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി...

കലൂരിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

0
എറണാകുളം: കലൂരിലെ ഫ്ലാറ്റിൽ കേൾവിശക്തി കുറവുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25-കാരനായ...