ചെങ്ങന്നൂര്‍: മത്സ്യത്തൊഴിലാളി ആറ്റില്‍ വീണ് മരിച്ചു. ചെറുകോല്‍ ഒമ്പതാം വാര്‍ഡില്‍ കറുക തെക്കേതില്‍ വീട്ടില്‍ ജി. അംബ്രോസ് (63) ആണ് മരിച്ചത്. അച്ചന്‍കോവിലാറ്റില്‍ ചെന്നിത്തല ചെറുകോല്‍ പ്രായിക്കര പറക്കടവില്‍ വലവലിച്ച് കയറ്റുന്നതിനിടെ ആറ്റില്‍ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.
മാവേലിക്കര ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: പുഷ്പമ്മ. മക്കള്‍: ജെസ്റ്റിന് സെബാസ്റ്റ്യന്‍, ത്സാന്‍സി. മരുമക്കള്‍: ഷിജുസാബു, ജിന്‍സി ലക്ഷ്മി. സംസ്കാരം പിന്നീട്.