സംസ്ഥാന സര്‍ക്കാറി​ന്റെ കോവിഡ്​ പ്രതിരോധം പരാജയo : രമേശ്​ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറി​ന്റെ കോവിഡ്​ പ്രതിരോധം പരാജയമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കോവിഡ്​ പരിശോധനയില്‍ സംസ്ഥാനത്തിന്​ 11ാം സ്ഥാനം മാത്രമാണ്​. പരിശോധനാഫലം വരാന്‍ ഏഴ്​ ദിവസം താമസിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.

സമൂഹവ്യാപനം ഉണ്ടാകുന്നതിന്​ മുമ്പ്​ ആശുപത്രി സംവിധാനം വര്‍ധിപ്പിക്കുകയെന്നതായിരുന്നു സര്‍ക്കാറി​​ന്റെ പ്ലാന്‍ ബി. ഏറ്റവും കുറഞ്ഞത്​ 5000 വെന്‍റിലേറ്ററെങ്കിലും വേണമെന്ന്​ താന്‍ ഉള്‍പ്പെടെ പലരും ആവശ്യപ്പെട്ടതായിരുന്നു. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്​ ചികിത്സാ നിരക്ക്​ പ്രഖ്യാപിച്ച്‌​ ആളുകള്‍ക്ക്​ സൗകര്യമൊരുക്കണമെന്ന്​ നേരത്തേ തന്നെ ആവശ്യപ്പെട്ടതാണ്​. അത്​ ഏറെ താമസിച്ചാണ്​ നടപ്പിലാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ ജില്ലകളിലും ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്​മന്റ്​ സ​ന്റെര്‍ തുടങ്ങുകയെന്നതായിരുന്നു പ്ലാന്‍ സിയില്‍ പറഞ്ഞത്​. എന്നാല്‍ രോഗികള്‍ ഇനി വീടു​കളില്‍ ക്വാറന്‍റീനിലിരുന്നാല്‍ മതി എന്നതാണ്​ ഇപ്പോള്‍ വന്ന ഉത്തരവ്. രോഗ ലക്ഷണമുള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ വീടുകളില്‍ തന്നെ താമസിച്ചാല്‍ മതിയെന്നതാണ്​ തിരുവനന്തപുരം കളക്​ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പറഞ്ഞ കാര്യങ്ങളില്‍ നിന്ന്​ സര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്നും കോവിഡ്​ ചികിത്സയില്‍ നിന്ന്​ സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. ​

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...