ഇറാനിൽ കുടുങ്ങിയ 30 മത്സ്യത്തൊഴിലാളികള്‍ ആശങ്കയിൽ ; നാട്ടിലെത്തിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാല് മാസമായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 30 മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക കപ്പൽ എത്തിയെങ്കിലും തങ്ങളെ കയറ്റിയില്ലെന്നും റോഡിൽ കഴിയുകയാണെന്നും ഇവർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ജോലിക്കായി പോയ തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങിയത്. നാല് മാസമായി ഇവിടെ കുടുങ്ങിയ ഇവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ഇടപെടലിലാണ് കപ്പൽ എത്തിയത്. 700 പേരെ കൊണ്ട് പോകാനാണ് കപ്പൽ എത്തിയത്. എന്നാൽ 30 പേരെ ഒഴിവാക്കിയാണ് കപ്പൽ പോയതെന്ന് ഇവർ പരാതിപ്പെടുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി ഇറാനിലെത്തിയ ഇവർക്ക് കോവിഡ് കാരണം ജോലി കിട്ടിയില്ല. ഇനി എപ്പോൾ മടങ്ങാൻ കഴിയുമെന്ന ആശങ്കയിലാണ് ഈ മത്സ്യത്തൊഴിലാളികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....