Wednesday, May 15, 2024 10:10 am

ബ്ലാക്ക്‌മെയ്‌ലിങ് കേസ് : ഷരീഫ് മാത്രമല്ല ആസൂത്രകനെന്ന് മോഡൽ , പ്രതികൾ പറയുന്നത് നുണയെന്ന് കാസിം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബ്ലാക്ക്‌മെയ്‌ലിങ് കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരിയായ മോഡൽ. ഷെരീഫ് മാത്രമല്ല കുറ്റകൃത്യത്തിന്റെ സൂത്രധാരനെന്നും രമേശും റാഫിയുമാണ് മാല ഊരിവാങ്ങിയതെന്നും അവർ പറഞ്ഞു.

പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ പേടിയുണ്ട്. അമ്മയും അച്ഛനും മാത്രമാണ് പിന്തുണ നൽകുന്നത്. എന്നാൽ അനിയനടക്കമുള്ളവർക്ക് പേടിയാണ്. ഷെരീഫ് മാത്രമല്ല കുറ്റക്കാരൻ. മാല ഊരി വാങ്ങിയത് രമേശും റാഫിയുമാണ്. സ്വർണ്ണക്കടത്തിനാണെന്ന പേരിലാണ് വിളിക്കുന്നത്. എന്നിട്ട് പണം തട്ടുകയായിരുന്നു ഇവരുടെ ശ്രമമെന്നും മോഡൽ പറഞ്ഞു.

എന്നാൽ ഷംന കാസിമിലേക്ക് എത്തുന്നതിന് മുൻപ് നിരവധി പേരെ പ്രതികൾ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബ്ലാക്ക്‌മെയ്‌ലിങ് ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

കേസിൽ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംനയുടെ പിതാവ് കാസിം പറഞ്ഞു. നന്നായി പ്രവർത്തിക്കുന്നുണ്ട്. മികച്ച അന്വേഷണമായതിനാലാണ് ഇത്ര വേഗം പ്രതികളെ പിടികൂടാനായത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്ന് അറിയില്ല. കേസ് അട്ടിമറിക്കാൻ തെറ്റായ കാര്യങ്ങളാണ് പ്രതികൾ വെളിപ്പെടുത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ വേണ്ടി പറയുന്ന നുണകളാണ്. ഷംന മാത്രമല്ല പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും എ കെ കാസിം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈവശം 52,920 രൂപ ; കാറില്ല വീടില്ല ; ആസ്തി 3.02 കോടി ;...

0
വാരണാസി : ഇന്ത്യന്‍ ഭരണത്തില്‍ ഹാട്രിക് ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

തകര്‍ന്നു തരിപ്പണമായി അടൂർ ഇളങ്ങമംഗലം റോഡ് ; ദുരിതത്തില്‍ യാത്രക്കാര്‍

0
അടൂർ : ഇളങ്ങമംഗലം റോഡ് തകർന്നതോടെ യാത്ര ദുരിതമായി. ഏനാത്ത് -...

ഇസ്രയേൽ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ല ; ന്യായികരിച്ച് യു.എസ്

0
അമേരിക്ക: ഗാസയിലെ ഇസ്രയേൽ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് യു.എസ്. ദേശീയ സുരക്ഷാഉപദേഷ്ടാവ്...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര സംവാദ സദസ് നടത്തി

0
തിരുവല്ല : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല...