കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് ഹൈക്കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് ഹൈക്കോടതി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. റാങ്ക് പട്ടികയില്‍ നിന്ന് യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പിഎസ്‌സി കെഎസ്‌ആര്‍ടിസിക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പിഎസ്‌സി കൈമാറുന്ന പട്ടികയില്‍ നിന്ന് ഓരോ ഡിപ്പോകളിലെയും ഒഴിവുകളനുസരിച്ച്‌ ഡ്രൈവര്‍മാരെ നിയമിക്കണം. ഇവരെ വിവിധ വകുപ്പുകളില്‍ നിയമിക്കുന്നതിന്റെ ഉത്തരവാദിത്വം കെഎസ്‌ആര്‍ടിസിക്കായിരിക്കും. സംവരണ, സീനിയോരിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം നിയമനം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവരെ താല്‍ക്കാലികമായി നിയമിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. താല്‍ക്കാലിക നിയമനം സ്വീകരിച്ചാലും ഇല്ലെങ്കിലും അത് റാങ്ക് പട്ടികയെ ബാധിക്കുകയില്ല.

കേരള പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്സ് നല്‍കിയ ഹർജിയെ തുടര്‍ന്നു 2019 ജൂണില്‍ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2107 ഡ്രൈവര്‍മാരെയാണ് ഈ ഉത്തരവു പ്രകാരം കെഎസ്‌ആര്‍ടിസിക്കു പിരിച്ചുവിടേണ്ടിവന്നത്. തൊഴിലാളികള്‍ക്ക് നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒഴിവാക്കി ചെലവു ചുരുക്കുന്നതിനു വേണ്ടിയാണ് എം പാനല്‍ നിയമനം എന്നായിരുന്നു ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...