കൊല്ലം: അഴീക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ശ്രായിക്കാട് സ്വദേശി സുധന്‍ ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. അപടത്തില്‍പെട്ട മറ്റൊരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
അഞ്ച് പേരടങ്ങുന്ന സംഘമാണ് അഴീക്കല്‍ തുറമുഖത്ത് നിന്ന് മത്സ്യ ബന്ധത്തിന് പോയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ രക്ഷപെടുത്തി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടല്‍ ക്ഷോഭം കണക്കിലെടുത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച് കടലില്‍ പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.