എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി 10 തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു. 10 തവണയും ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെയായിരുന്നു ആങ് റിത ഷെര്‍പ കൊടുമുടി കയറിയത്. 1983 മുതല്‍ 1996 വരെയുള്ള കാലത്തായിരുന്നു ഇത്.

72 കാരനായ ആങ് റിത ഷെര്‍പ കാഠ്മണ്ഡുവില്‍ വെച്ച്‌ കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 2017ല്‍ ഇദ്ദേഹം ഗിന്നസ് ലോക റെക്കോര്‍ഡ് നേടി. 1987 ലെ മഞ്ഞുകാലത്തും ഓക്‌സിന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റിന്റെ 8.848 മീറ്റര്‍ ഉയരവും കീഴടക്കിയ ഇദ്ദേഹത്തിന് ഒരു വിളിപ്പേരുമുണ്ട്, ‘ഹിമപ്പുലി’.

ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനുമായിരുന്നു ഇദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...