എംപിമാരുടെ സസ്പെന്‍ഷന്‍ , സമരം തുടരും ; സഭയിലും വിഷയം ഉന്നയിക്കും : എളമരം കരീം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കർഷക ബില്ലിനും അംഗങ്ങളുടെ സസ്പെന്‍ഷനുമെതിരെ സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സസ്പെന്‍ഷനിലായവര്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സമരം തുടരും. പ്രതിപക്ഷ നേതാക്കള്‍ സഭയിലും വിഷയം ഉന്നയിക്കുമെന്ന് എളമരം കരീം പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ രാജ്യസഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

8 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സമരം ശക്തിപ്പെടുത്തും. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അനിശ്ചിതകാല പ്രതിഷേധം തുടരുകയാണ്. എംപിമാർ രാത്രി മുഴുവൻ ഗാന്ധി പ്രതിമയ്ക്കു മുന്നിലുണ്ടായിരുന്നു. പാർലമെന്റിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് രാത്രി മാർച്ച് നടത്താൻ ശ്രമിച്ച പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ പോലീസ് കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

വിവാദ കർഷക ബില്ലുകളിൽപ്പെട്ട അവശ്യവസ്തു നിയമ ഭേദഗതി ഇന്ന് രാജ്യസഭയിൽ വരും. 1955ലെ അവശ്യവസ്തു നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ കാർഷികോൽപന്നങ്ങൾ പരിധികളില്ലാതെ സംഭരിച്ചു സൂക്ഷിച്ചു വെയ്ക്കാൻ വ്യവസ്ഥ ചെയ്യുന്നു. പുലർച്ചെ മൂന്നുവരെ ചേർന്ന ലോക്സഭ ഹോമിയോപതി സെൻട്രൽ കൗൺസിൽ ബില്ലും ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ബില്ലും പാസാക്കി. തൊഴിൽ കോഡുകൾ ലോക്സഭ ഇന്ന് പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...