ചീനവലകൾ നിർമ്മിച്ച് നൽകിയിട്ടും പണം നല്‍കിയില്ല ; കടക്കെണിയില്‍ മത്സ്യത്തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൈതൃക സംരക്ഷണത്തിന് ചീനവലകള്‍ പുതുക്കിപ്പണിയാനുള്ള പദ്ധതിയിൽ വെട്ടിലായി എറണാകുളം ഫോർട്ട് കൊച്ചിയിലെ മത്സ്യത്തൊഴിലാളികൾ. ചീനവലകൾ നിർമ്മിച്ച് നൽകിയിട്ടും പണം കിട്ടാതായാതോടെ മത്സ്യത്തൊഴിലാളികൾ കടക്കെണിയിലാണ്. ടൂറിസം വകുപ്പിന്‍റെ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായായിരുന്നു സർക്കാരിന്‍റെ വാക്ക് വിശ്വസിച്ച് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ചീനവലകളെല്ലാം പുതുക്കിപ്പണിതത്. കിറ്റ് കോക്കായിരുന്നു നിര്‍മ്മാണ ചുമതല. മരംകൊണ്ടുള്ള ചീനവലകളെ തനിമ ചോരാതെ നിലനിര്‍ത്തുകയായിരുന്നു പദ്ധതി. ചീനവല പൂര്‍ത്തിയാക്കിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്നായിരുന്നു അധികൃതര്‍ നൽകിയ വാഗ്ദാനം. അധികൃതരുടെ വാക്കു വിശ്വസിച്ച് ഒരു വല പണം കടം വാങ്ങിയെല്ലാം പൂർത്തിയാക്കി. എന്നാൽ പറഞ്ഞുറപ്പിച്ച പ്രകാരം ഫണ്ട് അനുവദിക്കാഞ്ഞതോടെ ബാക്കി പണി പാതിവഴിയിലായി.

പതിനൊന്ന് മത്സ്യതൊഴിലാളികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചീനവല പുതുക്കി പണിയാൻ അഞ്ചര ലക്ഷം രൂപ മുടക്കിയ വിന്‍സെന്‍റിനാണ് ഏറ്റവുമധികം പ്രതിസന്ധി. 2014 ലാണ് ടൂറിസം വകുപ്പിന്‍റെ പൈതൃക സംരക്ഷണ പദ്ധതിയുടെ ആലോചനകള്‍ തുടങ്ങിയത്. ടൂറിസം വകുപ്പില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കിറ്റ് കോയ്ക്ക് പറയാനുള്ളത്. പദ്ധതി നീണ്ടുപ്പോയതോടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. തുടർന്ന് ഒരു വര്‍ഷം മുന്‍പ് ജനപ്രതിനിധികളേയും ജില്ലാ കളക്ടറേയും തൊഴിലാളികളേയും ഉള്‍പ്പെടുത്തി നിര്‍മ്മാണത്തിന് സമിതി രൂപീകരിച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ അലംഭാവം തുടർന്നതോടെ മത്സ്യത്തൊഴിലാളികള്‍ വെട്ടിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...