കാലിൽ റോപ്പ് കുരുങ്ങിയതിനെ തുടർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: കാലില്‍ റോപ്പ് കുരുങ്ങിയതിനെ തുടര്‍ന്ന് കടലില്‍ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവല്‍വീട്ടില്‍ സന്തോഷ് ആണ് മരിച്ചത്. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം വൈകീട്ടായിരുന്നു അപകടം. മത്സ്യബന്ധനത്തിനിടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം തീരത്തടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. റോപ്പുമായി ബന്ധിപ്പിച്ച ആങ്കര്‍ വള്ളത്തില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ സന്തോഷിന്റെ കാലില്‍ കുരുങ്ങി കടലില്‍ വീഴുകയായിരുന്നു. മത്സ്യ തൊഴിലാളികളും തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനിടെ സന്തോഷിനെ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...