എടത്വാ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിൽപ്പ് സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

എടത്വാ : എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ എടത്വാ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഡെവലപ്മെന്റ് കമ്മിറ്റി കൺവീനറും ആശുപതി മേധാവിയുമായ ഡോ: സിനി ജോസഫിന് നിവേദന സമർപ്പണവും പ്രതീകാത്മക നിൽപ്പ് സമരവും നടത്തി. സമരം വികസന സമിതി ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.

നിലവിൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമുള്ള ഓ.പി. പ്രവർത്തന സമയം വൈകീട്ട് 6 മണി വരെ ആക്കുക, ആശുപത്രിയിലെ സ്ത്രീ, പുരുഷ വാർഡുകളിൽ കിടത്തി ചികിത്സയും പോഷകാഹാര വിതരണവും പുനരാരംഭിക്കുക, 108 ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിച്ചായിരുന്നു നിവേദന സമർപ്പണവും പ്രതീകാത്മക നിൽപ്പു സമരവും നടന്നത്. ജനറൽ സെക്രട്ടറി അഡ്വ: പി.കെ. സദാനന്ദൻ , ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, അഡ്വ: ഐസക്ക് രാജു , എ.ജെ. കുഞ്ഞുമോൻ , ജോൺസൺ എം പോൾ , എസ്. അരവിന്ദൻ , പി.വി.ചാക്കോ , വിജയകുമാർ കൃഷ്ണൻ നായർ , ബാബു കണ്ണംതറ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...