മലമ്പുഴയിൽ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ ; മീൻ ധാരാളമുണ്ടെങ്കിലും വിൽപനയില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വേനൽ കടുത്തതോടെ മലമ്പുഴ ഡാമിലെ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. ഡാമിൽ ജലനിരപ്പ് താഴ്ന്നതോടെ വലയിൽ ധാരാളം മീനുകൾ ലഭിക്കുന്നുണ്ടെങ്കിലും അവ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. സൂര്യോദയത്തിന് മുൻപ് ഡാമിലിറങ്ങുന്ന തൊഴിലാളികൾക്ക് കട്ല, രോഹു, കരിമീൻ, തിലോപ്പിയ, മൃഗാല തുടങ്ങിയ മീനുകൾ വലിയ തോതിൽ ലഭിക്കുന്നുണ്ട്. എന്നാൽ ആവശ്യക്കാർ കുറവായതിനാൽ ലഭിക്കുന്ന മീനുകൾ പലപ്പോഴും വലിച്ചെറിയേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് അവർ പറയുന്നു.

ഐസിൽ വെച്ച് സൂക്ഷിച്ചാൽ മീനിന്റെ രുചിൽ മാറ്റമുണ്ടാകും. അതുകൊണ്ട് തന്നെ വിൽപന നടക്കാത്ത പക്ഷം മത്സ്യം ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള കർശനമായ നിയന്ത്രണങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാനായി നേരിടുന്ന കാരണം. ഫിഷറീസ് വകുപ്പിന്റെ വിപണനശാല വഴി മാത്രമേ മത്സ്യം വിൽക്കാൻ അനുവാദമുള്ളൂ. സർക്കാർ നിശ്ചയിച്ച വിലയിൽ മാറ്റം വരുത്താൻ തൊഴിലാളികൾക്ക് അനുവാദമില്ല. മത്സ്യം അധികമായി ലഭിച്ചാലും വില കുറച്ചു നൽകാനോ മറ്റേതെങ്കിലും മാർക്കറ്റുകളിൽ എത്തിച്ചു വിൽക്കാനോ സാധിക്കാത്തത് ഇവർക്ക് വലിയ തിരിച്ചടിയാകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...