മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം രൂക്ഷമായിരിക്കെ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 ന് സെക്രട്ടറിയറ്റില്‍ വെച്ചാണ് യോ​ഗം. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയുമായി ചര്‍ച്ച നടത്തും.

ഫിഷറീസ് മന്ത്രി വി അബ്ദു റഹിമാനും പങ്കെടുത്തേക്കും. പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങള്‍ ഓരോന്നും പ്രത്യേകമായി ചര്‍ച്ചക്കെടുക്കും. അതേസമയം വിഴിഞ്ഞം തുറമുഖ സമരം നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇന്ന് അടിയന്തിര പ്രമേയമായി വിഷയം നിയമസഭയില്‍ എത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു വീടുകള്‍ നഷ്ടമായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുട്ടത്തറയില്‍ 10 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. നഗരസഭയുടെ രണ്ട് ഏക്കര്‍ സ്ഥലവും കൂടി ഏറ്റെടുത്തു ഫ്ലാറ്റുകള്‍ നിര്‍മിച്ച്‌ 3000 മല്‍സ്യത്തൊഴിലാളികളെ പാര്‍പ്പിക്കാമെന്നാണ് നിര്‍ദേശം.

മന്ത്രിസഭാ ഉപസമിതിയും ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയും സമരസമിതിയും തമ്മിലുള്ള ചര്‍ച്ചയും നടന്നേക്കും. സമരത്തിന്റെ ഏഴാം ദിവസമായ ഇന്നലെ ഒരേസമയം കരയും കടലും രണ്ടു മണിക്കൂറോളം ഉപരോധിച്ച്‌ വന്‍ പ്രതിഷേധമാണു സംഘടിപ്പിച്ചത്. ആവശ്യങ്ങള്‍ നടപ്പാക്കുന്നതു വരെ സമരം തുടരുമെന്നു സമരസമിതി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...