മത്സ്യയാനങ്ങളുടെ പരിശോധന ഈമാസം പതിനാറിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എന്‍ജിനുകളും ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 16ന് രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളിലാണ് പരിശോധനയെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വള്ളങ്ങള്‍ ഒമ്പത് തീരദേശ ജില്ലകളിലെയും പരിശോധന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കണം. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എന്‍ജിനുകള്‍ക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു യാനത്തോടൊപ്പം ഒരാള്‍ക്ക് മാത്രമേ പരിശോധനാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കൂ. 10 വര്‍ഷം വരെ കാലപ്പഴക്കമുള്ള എന്‍ജിനുകള്‍ പരിശോധനക്ക് ഹാജരാക്കാം. പരിശോധനക്ക് ഹാജരാക്കുന്ന യാനങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും രജിസ്‌ട്രേഷന്‍, മത്സ്യബന്ധന ലൈസന്‍സ്, എഫ്.ഐ.എം.എസ് (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്.

ഒരു വ്യക്തിക്ക് പരമാവധി രണ്ടു എന്‍ജിനുകള്‍ക്കു മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ. അപേക്ഷാ ഫോം ജില്ലകളിലെ മത്സ്യഭവനുകള്‍, മത്സ്യഫെഡ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം 8ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് അതാതു മത്സ്യഭവനുകളില്‍ ലഭിക്കണം. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ടു 8,9 തീയതികളില്‍ സംസ്ഥാനത്തെ തീരദേശത്തു പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യഭവനുകളും മറ്റ് ഫിഷറീസ് ഓഫീസുകളും പ്രവര്‍ത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...