റാന്നി : രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി റാന്നി ജനത. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കക്കെടുതികള്‍ ഉണ്ടായാല്‍ റാന്നിയെ രക്ഷിക്കാന്‍ ഓടിയെത്തിയതാണ് കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍. ഇവരെയാണ് യാത്രയയപ്പ് നല്‍കി അയച്ചത്. മഴ ശക്തമായി റാന്നിയില്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് അഞ്ച് ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനായി ഇവര്‍ എത്തിയത്. ടീം ലീഡര്‍ വിത്സനെ രാജു ഏബ്രഹാം എംഎല്‍എ ഷാള്‍ അണിയിച്ച് ആദരിച്ചു. തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്‍, എം വി വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി റാന്നി ജനത
RECENT NEWS
Advertisment