പി.പി മത്തായിയുടെ മരണം ; അന്വേഷണം ഊര്‍ജ്ജിതമായി ഒച്ചിഴയുന്ന വേഗത്തില്‍ ; പതിനാറാം ദിവസം ഡമ്മി പരീക്ഷണവുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play
ചിറ്റാര്‍:  കുടപ്പനകുളത്തെ  വീടിനോട് ചേര്‍ന്ന് കിണറ്റില്‍ ഫാമുടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ  അന്വേഷണ ഭാഗമായി  ഡമ്മി പരീക്ഷണം നടത്തി. കേസിന്റെ അന്വേഷണം ശരിയായ വഴിക്കല്ലെന്ന ആരോപണം  ശരിയല്ലെന്ന് തെളിയിക്കുന്നതിന് വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.  ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി  ഫോറന്‍സിക് പോലീസ് സര്‍ജനും രണ്ട് ഡോക്ടര്‍മാരും തിരുവനന്തപുരം  ഫോറന്‍സിക് സയന്‍സ് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍, പത്തനംതിട്ട സയിന്റിഫിക് ഓഫീസറും അടങ്ങുന്ന സംഘമാണ് യുവാവ് മരിച്ചു കിടന്ന കിണറ്റില്‍ ഡമ്മി പരീക്ഷണം നടത്തിയത്.
സ്വാഭാവികമായി  ഒരാള്‍ കിണറ്റില്‍ വീഴുന്നതിലൂടെയും  ആസ്വഭാവികമായുള്ള വീഴ്ചയിലൂടെയും മരണം സംഭവിക്കാവുന്നതിന്റെ വ്യത്യസ്ത സാധ്യതകള്‍ പ്രത്യകം  പുനരാവിഷ്‌കരിച്ചാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം സംബന്ധിച്ച കണ്ടെത്തലുകളുടെ വിശദമായ റിപ്പോര്‍ട്ട്  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി  ഫോറന്‍സിക് പോലീസ് സര്‍ജനില്‍ നിന്നും തിരുവനന്തപുരം ഫോറന്‍സിക്  സയന്‍സ് ലബോറട്ടറിയില്‍ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് മരണത്തെ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നിലവില്‍ കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി: ആര്‍.പ്രദീപ്കുമാര്‍, സി ബ്രാഞ്ച് ഡിവൈ.എസ്.പി:ആര്‍.സുധാരകരന്‍ പിള്ള, പത്തനംതിട്ട ഡിവൈ.എസ്.പി:കെ.സജീവ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി:ആര്‍.ജോസ് തുടങ്ങിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...