Sunday, June 16, 2024 2:24 pm

പെരിയാറിലെ മത്സ്യക്കുരുതി : വിചിത്ര നീക്കങ്ങളുമായി ഏലൂർ നഗരസഭ ; മലിനീകരണ നിയന്ത്രണ ബോർഡിന് നോട്ടീസ് നല്‍കിയ നടപടി സംശയാസ്പദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുടെ ഉത്തരവാദിത്തം മലിനീകരണ നിയന്ത്രണ ബോർഡിന് പുറമേ ഏലൂർ നഗരസഭക്കും കടുങ്ങല്ലൂർ പഞ്ചായത്തിനുമുണ്ട്. രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവിഭാഗങ്ങള്‍ക്ക് നേരിട്ട് പരിശോധന നടത്താനും നടപടിയെടുക്കാനും അധികാരമുണ്ടായിട്ടും ഇത്രയും കാലം അനങ്ങിയില്ല. മത്സ്യക്കുരുതിക്ക് ശേഷം ശ്രദ്ധ തിരിക്കാനായി വിചിത്ര നടപടികളുമായാണ് ഏലൂർ നഗരസഭ രംഗത്തിറങ്ങിയത്. വ്യവസായമന്ത്രി പി.രാജീവിന്റെ മണ്ഡലത്തിലുള്ള ഏലൂർ വ്യവസായ മേഖലയിലാണ് രാസമാലിന്യം മൂലം പത്ത് കോടിയുടെ പുഴ മത്സ്യം ചത്തൊടുങ്ങിയത്. പെരിയാറിലേക്ക് രാസമാലിന്യമൊഴുക്കിയ കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമായി. മലിനീകരണ നിയന്ത്രണബോർഡും വ്യവസായ മന്ത്രി പി.രാജീവും വിമർശനമേറ്റുവാങ്ങി. ഈ ഘട്ടത്തിലാണ് മന്ത്രി പി.രാജീവിന്റെ പാർട്ടി ഭരിക്കുന്ന ഏലൂർ നഗരസഭ ഒരു ചെപ്പടി വിദ്യ ഇറക്കിയത്.

ഫാക്ടറികളില്‍ നേരിട്ട് ചെന്ന് പരിശോധിക്കാന്‍ അധികാരമുള്ള ആരോഗ്യവിഭാഗം ഏലൂർ നഗരസഭ അടക്കമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ട്. ഏലൂരിലെ ആരോഗ്യവിഭാഗം ആ ജോലി ചെയ്യാതെ മലിനീകരണ നിയന്ത്രണ ബോർഡിനോട് റിപ്പോർട്ട് ചോദിക്കുന്നത് അതിവിചിത്രമാണ്. മത്സ്യക്കുരുതി നടന്ന് നാല് ദിവസത്തിന് ശേഷം നഗരസഭ പൊലീസിന് പരാതിയും നല്‍കി. അപ്പോഴേക്കും രാസമാലിന്യമെല്ലാം കടലിലും ചത്ത മത്സ്യങ്ങള്‍ ഭൂമിയിലും അലിഞ്ഞു തീർന്നുവെന്നത് മറ്റൊരു കാര്യം. ഏലൂരിലെ മത്സ്യക്കുരുതിയുടെ ഉത്തരവാദിയെ മറച്ചുപിടിക്കാനുള്ള വിചിത്ര നീക്കങ്ങളാണ് ഏലൂർ നഗരസഭയും മലിനീകരണ നിയന്ത്രണബോർഡുമെല്ലാം നടത്തുന്നതെന്നാണ് വിമര്‍ശനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ ‘ ; തീരുമാനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം...

സ്വകാര്യ ബസിന്റെ വഴിമുടക്കിയ കാർ യാത്രികന് 25,000 രൂപ പിഴ ; കാറിന്റെ രജിസ്ട്രേഷൻ...

0
കൊച്ചി: സ്വാകാര്യ ബസിന്റെ വഴിമുടക്കിയ കാർ യാത്രികന് എറണാകുളം ആർ.ടി.ഒ 25,000...

ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവം ; കുറ്റപത്രം സമർപ്പിച്ചു

0
കോഴിക്കോട്: ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഷബ്‌നയെ മരണത്തിലേക്ക്...

ബാർകോഴ : വാട്‍സ്ആപ് ഗ്രൂപ്പിലുള്ളത് ഭാര്യാപിതാവിന്റെ നമ്പറെന്ന് അർജുൻ ; മൊഴിയിൽ വൈരുധ്യമെന്ന് ക്രൈം...

0
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുന്റെ മൊഴിയിൽ...