ആറന്മുള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ ഫിറ്റ്നസ് മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് അധികൃതർ റദ്ദാക്കി. ഇതോടെ സ്കൂളിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. 1972 ൽ പണികഴിപ്പിച്ച 53 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിലാണ് ഹയർ സെക്കൻഡറി വിഭാഗവും ഓഫീസ് മുറികളും സ്റ്റാഫ് റൂമും ലാബുകളും അടക്കം പ്രവർത്തിച്ചിരുന്നത്. അദ്ധ്യായന വർഷ ആരംഭത്തിൽ ഈ കെട്ടിടത്തിന് ഫിറ്റ് നെസ് നൽകിയിരുന്നെങ്കിലും തേവലക്കര സ്കൂളിൽ ഉണ്ടായ അപകടത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇന്നലെ പഞ്ചായത്തിലെ എനജിനിയറിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി നോട്ടിസ് നൽകിയത്.

കെട്ടിടത്തിൽ വിദ്യാർത്ഥികൾ പ്രവേശിക്കുന്നത് വിലക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിറ്റ് നെസ് റദ്ദായതോടെ സ്കൂളിന്റെ പ്രവർത്തനം പ്രതിസന്ധിയിലായെന്ന് ഹെഡ്മിസ്ട്രസ് ഗീത പറഞ്ഞു. കെട്ടിടത്തിൽ വിദ്യാർത്ഥികൾ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പലിന്റെയും പ്രധാനാദ്ധ്യാപികയുടെയും ഓഫീസുകളും സ്‌റ്റാഫ് റൂമും ഇവിടെയാണ്. പ്രധാന കെട്ടിടത്തിന് അഭിമുഖമായി പുതിയ കെട്ടിടം നിർമ്മിച്ചു തുടങ്ങിയിട്ട് 6 വർഷത്തിൽ അധികമായി. ഓഡിറ്റോറിയവും അനുബന്ധമായി ചില മുറികളും നിർമ്മിച്ച് ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്തിനാണ് സ്കൂളിന്റെ പരിപാലന ചുമതല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...