ദുബായ് സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി പ്രവാസി കുടുംബ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ദുബായ് സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി കുടുംബ സംഗമം സിഎസ്ഐ മദ്ധ്യകേരള മഹായിടവക റിട്രീറ്റ് സെന്ററിൽ വെച്ച് നടന്നു.
സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു. 50 വർഷം പൂർത്തിയാക്കുന്ന ദുബായ് മലയാളം ഇടവക ദൈവീക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് ആഹ്വാനം ചെയ്തു. ദുബായ് ഇടവക വികാരി റവ. രാജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജോൺ കുര്യൻ സ്വാഗതം അറിയിച്ചു. മാത്യൂ വർഗീസ് ഇടവകയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു. എ.പി ജോൺ നന്ദി പ്രകാശിപ്പിച്ചു. ഏകദേശം 120 പേർ പങ്കെടുത്തു.

ദുബായ് ഇടവകയിൽ മുൻപ് ശുശ്രൂഷ ചെയ്ത റവ. ഡോ. മാത്യു വർക്കി, റവ. സി. വൈ. തോമസ്, റവ. സജി കെ. സാം, റവ. വർഗീസ് ഫിലിപ്പ്, റവ. ജിജി ജോൺ ജേക്കബ്, റവ. പ്രവീൺ ചാക്കോ, റവ. ഡോ. പി. കെ. കുരുവിള, റവ. ഷാജി ജേക്കബ് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു. 1975 ൽ ദുബായിൽ ആദ്യകാല സേവനം ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന മുൻ ഇടവകാംഗങ്ങളെ ആദരിച്ചു. പങ്കെടുത്ത എല്ലാ വൈദികർക്കും മുൻ ഇടവകാംഗങ്ങളെയും ആദരിച്ചു. സജി കെ. ജോർജ്ജ്, എബി മാത്യു ചോളകത്ത്, തമ്പി ജോൺ എന്നിവർ പ്രോഗ്രാം കോഡിനേറ്റേഴ്‌സായി ആയി പ്രവർത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....