ലേണേഴ്‌സ് മുടങ്ങിയിട്ട് മൂന്നാഴ്ച്ച ; വലഞ്ഞ് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന ലേണേഴ്‌സ് മുടങ്ങിയിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു. ഇത് മൂലം വിദേശത്തേക്ക് പോകേണ്ടവർ ഉൾപ്പെടെ വലയുകയാണ്. സോഫ്റ്റ് വെയറിൽ ഉണ്ടായ ബുദ്ധിമുട്ടുകളാണ് ലേണേഴ്‌സ് മുടങ്ങാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിന്റെ മല്ലപ്പള്ളി ഓഫീസിൽ ലേണേഴ്‌സ് എടുക്കുവാൻ വന്നയാൾ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം കുഴഞ്ഞു വീണിരുന്നു. രാവിലെ 6.30 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ വന്ന് നിന്ന പലർക്കും ശാരീരിക ബുദ്ധിമുട്ടും നേരിട്ടു. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ലേണേഴ്‌സ് എടുക്കാൻ എത്തുന്നവർ വൈകിട്ട് നാല് കഴിഞ്ഞാലും തിരികെ പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.

കഴിഞ്ഞ 18 വർഷമായി സി ഡിറ്റിന്റെ സഹായത്താൽ ആണ് മോട്ടോർ വാഹന വകുപ്പിന്റെ പല സോഫ്റ്റ് വെയറുകളും പ്രവർത്തിച്ച് വന്നിരുന്നത്. എന്നാൽ ഇവയുടെ കാലാവധി ഒരു മാസം മുൻപ് അവസാനിച്ചിരുന്നു. എന്നാൽ അത് പുതുക്കി നൽകാൻ സർക്കാർ തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ലേണേഴ്‌സ് എടുക്കാൻ കാലതാമസം വരുന്നത് കാരണം പല മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ പ്രശ്‌നങ്ങളും രൂപപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...