തിരുപ്പതിയില്‍ സിനിമാ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിന്റെ തലയറുത്തു ; അഞ്ച് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുപ്പതി: തിരുപ്പതിയില്‍ സിനിമാ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിനെ തലയറുത്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ജനുവരി 12 ന് ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പായിരുന്നു സംഭവം. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇമെയിലില്‍ എസ്പിക്ക് അയച്ച പരാതിയിലാണ് നടപടി. ആടിനെ തലയറുത്ത് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന്‍ എന്‍. ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടി. സംഭവത്തില്‍ ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശസ്ത തെലുങ്ക്‌ നടനും ഹിന്ദുപുര്‍ എംഎല്‍എയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീഭര്‍ത്താവാണ്. പരാതി ലഭിച്ചതിന് ശേഷം അന്വേഷണം നടത്തി തിരുപ്പതി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് തിരുപ്പതി ഈസ്റ്റ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ വെങ്കട്ട് നാരായണ പിടിഐയോട് പറഞ്ഞു. മൃഗബലിയില്‍ നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ അരിവാള്‍ എടുക്കുന്നതടക്കമുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ബാലകൃഷ്ണ അഭിനയിച്ച സിനിമ, സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12 നാണ് റിലീസ് ചെയ്തത്. അന്നേ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് ആടിനെ ബലിയര്‍പ്പിച്ചതെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...