പാല നഗരസഭയില്‍ ചെയര്‍പേഴ്‌സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാല നഗരസഭയില്‍ ഭരണപക്ഷം രണ്ട് തട്ടില്‍. ചെയര്‍പേഴ്‌സനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. ഡിവൈഎഫ്‌ഐക്ക് ബസ് സ്റ്റാന്റില്‍ സമ്മേളനം നടത്താനുള്ള അനുമതിയെ ചൊല്ലിയാണ് പുതിയ പോര് ഉണ്ടായത്. സിപിഐഎമ്മുമായി ചേര്‍ന്ന് പുളിക്കകണ്ടം കൗണ്‍സിലര്‍മാര്‍ യുഡിഎഫിനെ ചതിച്ചുവെന്ന് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടോണി തൈപ്പറമ്പില്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ ചെയര്‍പേഴ്സണ്‍ നിഷേധിച്ചു .സിപിഐഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലര്‍ത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാന്‍ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാന്‍ഡ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ വിഷയം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നപ്പോള്‍ കോണ്‍ഗ്രസ് നിലപാടിനെ അട്ടിമറിക്കാനും, സിപിഐഎം നിലപാട് വിജയിപ്പിക്കുവാനുമായി കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അജണ്ട മാറ്റിവെക്കാന്‍ തയ്യാറാകാതെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നയിക്കുകയും എല്‍ഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത് എന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ പിന്തുണയില്‍ സിപിഐഎമ്മിന് വിടുവേല ചെയ്യുന്നവരെ ഭരണത്തില്‍ പിന്തുണയ്ക്കാനുള്ള ബാധ്യത ഒരു കോണ്‍ഗ്രസുകാരനും ഇല്ലെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി ലീഡര്‍ ടോണി തൈപ്പറമ്പില്‍ വ്യക്തമാക്കി. മാണി ഗ്രൂപ്പിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാനായി വിട്ടുവീഴ്ച ചെയ്ത് കോണ്‍ഗ്രസ് നിലപാടെടുത്തത് സിപിഐഎമ്മിന് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുവാന്‍ അല്ല. ബിനു പുളിക്കകണ്ടവും ലാലിച്ചന്‍ ജോര്‍ജും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ സഖ്യം പാലാ നഗരസഭയെ നിയന്ത്രിക്കുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യുകയില്ല എന്ന് മാത്രമല്ല അതിന് പ്രതിരോധിക്കുവാനും കോണ്‍ഗ്രസ് മുന്‍നിരയില്‍ ഉണ്ടാകും – അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...