വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരം; കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി സിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടക്കുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതായി സിജെപി പറഞ്ഞു. ഏഴ് ദിവസംകൊണ്ട് അദ്ദേഹത്തിന്റെ അഞ്ച് കിലോ ഭാരം കുറഞ്ഞതായും സിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.ഓരോ ദിവസം കഴിയുമ്പോഴും വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുകയാണെന്നും ധര്‍മ്മേന്ദ്ര പ്രധാനെ എന്തുകൊണ്ട് സ്ഥാനത്തുനിന്ന് നീക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതായും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.

സോനം സാറിന്റെ ഭാരം അഞ്ച് കിലോ കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില ഒരോ ദിവസം കഴിയും തോറും മോശമാകുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന പുറത്താക്കാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നും ദീപ്‌കെ ചോദിച്ചു. 20 കുട്ടികള്‍ മരിച്ചിട്ടും പ്രധാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്രമേല്‍ പ്രിയപ്പെട്ട ആളാകുന്നത്?. പ്രധാനെ പുറത്താക്കാന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും ദീപ്‌കെ ചോദിച്ചു. പ്രധാനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നാണ് വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരായിരിക്കുമെന്നും ദീപ്‌കെ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...