മുഖ്യമന്ത്രി വി ഡി സതീശന് അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏകപക്ഷീയമായി തിരുമാനമെടുക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏകപക്ഷീയമായി തിരുമാനമെടുക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഴിഞ്ഞത്തിൽ കൃത്യമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. അദാനിയെയും കോൺഗ്രസിനെയും യോജിപ്പിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും അദാനിയെ വിഴിഞ്ഞത്ത് കൊണ്ടുവന്നത് കോൺഗ്രസല്ലെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം. മന്ത്രിസഭയും പാർട്ടിയും ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെപിസിസി അധ്യക്ഷനെ നിർബന്ധമായും കണ്ടെത്തണം.വേണ്ടത് മുഴുവൻ സമയ പ്രസിഡന്റ്. തൻ്റെ അഭിപ്രായം ദേശീയനേതൃത്വത്തെ അറിയിക്കും.

കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതി. എല്ലാം ഒരാൾക്ക് തന്നെ നൽകേണ്ടതില്ല. ഡിസിസി ഓഫീസിൽ എന്തെല്ലാം ഫ്ലക്സുകൾ വന്നിട്ടുണ്ട്. ഫ്ലക്സ് ഉയർത്തുന്നത് ശരിയായ രീതിയല്ല.മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നും കിട്ടുന്ന പണമാണ് സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രധാനപ്പെട്ടത്. എൽഡിഎഫിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യം എന്നത് ഉണ്ടായിരുന്നു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല.എല്ലായിടങ്ങളിലും ചർച്ചചെയ്ത് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.ഒറ്റയടിക്ക് മദ്യനിരോധനം സാധ്യമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...