ബംഗാളിൽ തൃണമൂലിന് തിരിച്ചടി; സംസ്ഥാന പ്രസിഡന്റ് രാജിവെച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂലില്‍ വീണ്ടും രാജി. പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച രാജിവെച്ചു. തൃണമൂലിന്റെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചതായി ചന്ദ്രിമ അറിയിച്ചു. മമത ബാനർജിയുടെ വിശ്വസ്തയെന്ന് അറിയപ്പെടുന്ന നേതാവാണ് ചന്ദ്രിമ ബാനർജി.നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമായിരുന്നു ചന്ദ്രിമയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജൂണ്‍ 3ന് എല്ലാ പാര്‍ട്ടി കമ്മിറ്റികളേയും ലയിപ്പിച്ച് തൃണമൂലിനെ മമത പുനസംഘടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമ ഭട്ടാചര്യയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെ തൃണമൂല്‍ പ്രതിനിധിയായും താന്‍ തുടരില്ലെന്നും അവര്‍ ആറിയിച്ചിട്ടുണ്ട്. താന്‍ മമത ബാനര്‍ജിയെ വലിയ നിലയില്‍ ആദരിക്കുന്നു. എന്നാല്‍ സത്യവും വിശ്വാസവും ഇല്ലാത്ത ഇടങ്ങളില്‍ തുടരാന്‍ സാധിക്കാത്തതിനാലാണ് തന്റെ രാജി എന്നാണ് ചന്ദ്രിമ രാജി കത്തില്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...