തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട, എറണാകുളം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു (47) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വടകര എസ്പി ഓഫിസിലെ ജീവനക്കാരനാണ് ഷൈന്‍ ബാബു. പ്രമേഹ രോഗവും ഉണ്ടായിരുന്നു.
കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി സുലു (49) മരിച്ചു. അർബുദ രോഗിയായിരുന്നു. എറണാകുളം ആലുവ തായിക്കാട്ടുകര സ്വദേശി സദാനന്ദന്‍ (57) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് എറണാകുളം മൂത്തകുന്നം കോട്ടുവള്ളിക്കാട് സ്വദേശി വൃന്ദ ജീവന്‍ (54) മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായരാണ് (80) മരിച്ച മറ്റൊരാള്‍.