അഞ്ച് കല്യാണം കഴിച്ച യുവാവ് ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തർപ്രദേശിലെ ഷംലിയിൽ അഞ്ച് യുവതികളെ വിവാഹം ചെയ്തയാൾ ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്നും ആരോപണമുയർന്നു. റാഷിദ് എന്നയാൾക്കെതിരെയാണ് പരാതിയുയർന്നത്. ഇയാൾക്കെതിരെ ചപ്രൗലി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്നും പുറത്തുവന്നു. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുയർന്നു. പോലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു മകളെക്കൂടി തട്ടിക്കൊണ്ടുപോകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ ആരോപിച്ചു. 19കാരി ഇപ്പോഴും ഇയാളുടെ കൂടെയാണ്. ജൂൺ 22നകം പെൺകുട്ടിയെ വീട്ടില്ലെത്തിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘ‌ടനകൾ മുന്നറിയിപ്പ് നൽകി. ഇയാളുടെ മറ്റുഭാര്യമാരും ഹിന്ദുപെൺകുട്ടികളാണെന്നും അവരെയും മതംമാറ്റിയിട്ടുണ്ടെന്നും ആരോപണമുയർന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...