മഹാരാഷ്ട്രയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

താനെ: മഹാരാഷ്ട്രയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയ കേസിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാന റവന്യൂ, വനം വകുപ്പുകളിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ജോലി നൽകാമെന്ന് പ്രതികൾ യുവാവിന് വാഗ്ദാനം ചെയ്തതായി പോലീസ് പറഞ്ഞു. വിശ്വാസ്യതക്കായി പ്രതികൾ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സീലും ഒപ്പുകളും ഉൾക്കൊള്ളുന്ന വ്യാജ നിയമന കത്തും യുവാവിന്‍റെ പേരിലുള്ള വ്യാജ സർക്കാർ ഔദ്യോഗിക ഐ.ഡി കാർഡും നൽകിയിരുന്നു.

രേഖകൾ യഥാർഥമാണെന്ന് വിശ്വസിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഇടപാടുകളിലായി യുവാവ് പ്രതികൾക്ക് 70 ലക്ഷം രൂപ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വരികയും യുവാവ് പണം തിരികെ ആവശ്യപ്പെടുകയും ചെയ്തപ്പോൾ പ്രതികൾ അത് നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....