എറണാകുളത്തും തിരുവനന്തപുരത്തുമായി ലഹരി കേസുകളിൽ അഞ്ച് പേർ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എറണാകുളത്തും തിരുവനന്തപുരത്തുമായി ലഹരി കേസുകളിൽ അഞ്ച് പേർ പിടിയിലായി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീർ (34) എന്നിവരെയും എറണാകുളത്ത് മട്ടാഞ്ചേരി സ്വദേശി മുനീർ, തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി ജെ ജാബത്ത് എന്നിവരെയുമാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരിൽ നിന്ന് യഥാക്രമം 25 ഗ്രാം, 51 ഗ്രാം എന്നീ അളവുകളിൽ എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമെ ലഹരി കടത്തുകളിൽ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന മറ്റൊരാളും തിരുവനന്തപുരത്ത് പിടിയിലായി.

മട്ടാഞ്ചേരിയിൽ നിന്നാണ് ജാബത്തും മുനീറും പിടിയിലായത്. മുനീർ ഖത്തറിൽ വച്ച് മയക്കുമരുന്ന് കൈവശം വച്ചതിന് 5 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലിൽ വച്ചാണ് മുനീർ ജാബത്തിനെ പരിചയപ്പെട്ടത്. നാട്ടിലെത്തിയ ശേഷവും ലഹരി ഇടപാട് തുടരുകയാണ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിന് ലഭിച്ച രഹസ്യ വിവരമാണ് കണ്ണൂർ സ്വദേശികളായ പ്രതികളെ കുടുക്കിയത്. തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിക്ക് സമീപം ലോഡ്‌ജിൽ താമസിക്കുകയായിരുന്നു പ്രതികൾ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി ഇരുവരും പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...