തമിഴ്നാട്ടിൽ സായാഹ്ന സവാരിക്കിറങ്ങിയ 80 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ സായാഹ്ന സവാരിക്കിറങ്ങിയ 80 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ പിടിയിൽ. മോഷണക്കേസിൽ അറസ്റ്റിലായിരുന്ന പ്രതി ശനിയാഴ്ചയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പീഡിപ്പിക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. വൈദ്യചികിത്സയ്ക്ക് പുറമേ അതിജീവിതയെ മനഃശാസ്ത്ര കൗൺസിലിംഗിനും വിധേയയാക്കിയിട്ടുണ്ട്. പീഡനകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് നേരെ കത്തിവീശിയതോടെ ഇയാളുടെ കാലിൽ വെടിവച്ചാണ് പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റതായും മറ്റു വഴികളില്ലാതെ വന്നപ്പോഴാണ് പ്രതിയുടെ മുട്ടിന് താഴെ വെടിവെക്കേണ്ടി വന്നതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ പോലീസുകാർ ചികിത്സയിലാണ്. സംഭവം തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോരിനും തുടക്കമിട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...