തൊടുപുഴയിൽ വിദ്യാർത്ഥികളുൾപ്പടെ അഞ്ച് പേർ കഞ്ചാവുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : എക്‌സൈസ് സംഘം തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അഞ്ച് പേരെ പിടികൂടി. വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് കേസുകളിലായാണ് വിദ്യാർത്ഥികളടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. കുമാരമംഗലത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ ഏനാനല്ലൂർ പീടിയേക്കൽ ശരത് (19), ശാസ്താംപാറയിൽ നടത്തിയ പരിശോധനയിൽ പ്രദേശവാസിയായ നടുവത്ത് സെയ്ത് മുഹമ്മദ് (26), മഠത്തിക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രദേശവാസി പുതിയകുന്നേൽ മുഹമ്മദ് ആദിൽ (18), പെട്ടേനാട് മുത്താരംകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ മുല്ലപ്പുഴച്ചാൽ കുളപ്പുറത്ത് അഭിജിത് (19), പെട്ടേനാട് ഭാഗത്തു നടത്തിയ പരിശോധനയിൽ കല്ലൂർക്കാട് പാലത്തിങ്കൾ അമൽ ജോയ് (20) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.

റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിക്കപ്പെട്ടവരിൽ സെയ്ത് മുഹമ്മദൊഴികെ ബാക്കിയെല്ലാവരും കോളജ് വിദ്യാർത്ഥികളാണ്. ഈ മാസം ഇതുവരെ ഒമ്പത് മയക്കുമരുന്ന് കേസുകളാണ് തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്നും മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...